Cordova College

welcome to our blog

We are Cordova

Posts

Comments

The Team

Blog Journalist

Connect With Us

Join To Connect With Us

Portfolio

    Posted by: Suhail Posted date: 06:49 / comment : 0

    അഭിമാനത്തോടെ ആറാം വര്‍ഷത്തിലേക്ക്

    സമാന്തര വിദ്യാഭ്യാസ രംഗത്ത് വത്യസ്ത വഴിയിലൂടെയാണ് കൊര്‍ദോവയുടെ പ്രയാണം. 2008ല്‍ ഇന്ദിരാനഗറിലെ ദേശീയ പാതക്കരികിലുള്ള സ്വകാര്യ ബില്‍ഡിംഗില്‍ നൂറുവിദ്യാര്‍ത്ഥികളോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്.

    വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൊര്‍ദോവ നടത്തിയത്. സര്‍ക്കാര്‍ തലത്തില്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന വിജയത്തിലേക്കും അച്ചടക്കബോധത്തിലേക്കും കൊപിടിച്ചുയര്‍ത്താന്‍ ഈ സ്ഥാപനത്തിന് സാധിച്ചിരിക്കുന്നു.

    നിലവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പോലും ഈ സ്ഥാപനത്തില്‍ തന്നെയാണ് ആദ്യ പ്രവേശനം നേടുന്നത്. ഹയര്‍സെക്കന്‍ഡറി ഡിഗ്രി തലങ്ങളിലായി 400ഓളം വിദ്യാര്‍ത്ഥികള്‍ വിശാലമായ കാമ്പസില്‍ ഇപ്പോള്‍ പഠനം നടത്തിവരുന്നു.

    വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ച് പാരമ്പര്യമുള്ള ഒരുകൂട്ടം യുവാക്കളുടെ ആഗ്രഹഫലമായി രൂപീകരിക്കപ്പെട്ട കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജുക്കേഷന്റെ കീഴിലാണ് ഈ സ്ഥാപനം നടത്തുന്നത്.

    സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന ഒരുകുട്ടിക്ക് പോലും ഉപരിപഠനം നിഷേധിക്കാന്‍ പാടില്ല എന്നത് പ്രഖ്യാപിത കൊര്‍ദോവയുടെ ലക്ഷ്യമാണ്. 30% വിദ്യാര്‍ത്ഥികള്‍ സൗജന്യഫീസില്‍ പഠനം നടത്തിവരുന്നു. എല്ലാ വര്‍ഷവും ഉദുമ സി.എച്ച്.സെന്ററുമായി സഹകരിച്ച് നിരവധി പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നു. കുറഞ്ഞ കാലയളവില്‍ തന്നെ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു.

    മുന്‍ വര്‍ഷങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ഡിഗ്രി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എക്‌സലന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

    കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബികോം, സംസ്ഥാന സര്‍ക്കാറിന്റെ പ്ലസ്ടു കൊമേഴ്‌സ് ഹ്യുമാനിറ്റീസ് കോഴ്‌സുമാണ് ഇവിടെ നല്‍കി വരുന്നത്. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള കാപ്പില്‍ കെ.ബി.എം. ഷരീഫ് ചെയര്‍മാനും, കരീം കുണിയ, എം.എ.നജീബ്, റൗഫ് ബാവിക്കര, കെ.ടി.നിയാസ് തുടങ്ങിയവര്‍ അടങ്ങുന്ന ട്രസ്റ്റും വിദ്യാഭ്യാസ വിദഗ്ധരടങ്ങിയ അക്കാദമിക്ക് കൗണ്‍സിലും പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരുന്നു.

    icon allbkg

    Tagged with:

    Next
    Newer Post
    Previous
    Older Post

Comments

The Visitors says